# git > പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം. > `commit`, `add`, `branch`, `checkout`, `push` മുതലായ ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഡോക്യുമെന്റേഷൻ ഉണ്ട്, `tldr git {{ഉപകമാൻഡ്}}` വഴി അവ കാണാൻ കഴിയും. > കൂടുതൽ വിവരങ്ങൾ: . - നിങ്ങൾ ഉപയോഗിക്കുന്ന ഗിറ്റിന്റെ പതിപ്പ് പരിശോധിക്കാൻ: `git --version` - സഹായ നിർദേശങ്ങൾ കാണുവാൻ: `git --help` - `clone`, `add`, `push`, `log` പോലുള്ള ഉപകമാൻഡുകളുടെ സഹായ നിർദേശങ്ങൾ കാണുവാൻ: `git help {{ഉപകമാൻഡ്}}` - ഗിറ്റ് ഉപകമാന്റുകൾ എക്സിക്യൂട്ട് ചെയ്യുവാൻ: `git {{ഉപകമാൻഡ്}}` - ഒരു ഇഷ്‌ടാനുസൃത ശേഖരണത്തിന്റെ/റിപ്പോസിറ്ററിയുടെ റൂട്ട് പാതയിൽ ഒരു Git സബ്‌കമാൻഡ് എക്‌സിക്യൂട്ട് ചെയ്യാൻ: `git -C {{ശേഖരണത്തിലേക്കുള്ള/പാത}} {{ഉപകമാൻഡ്}}` - ഒരു കോൺഫിഗറേഷൻ സെറ്റ് ഉപയോഗിച്ച് Git ഉപകമാൻഡ് എക്സിക്യൂട്ട് ചെയ്യാൻ: `git -c '{{കോൺഫിഗ്.പേര്}}={{മൂല്യം}}' {{ഉപകമാൻഡ്}}`