tldr/pages.ml/linux/brightnessctl.md

1.2 KiB

brightnessctl

മോണിറ്ററിന്റെ പ്രകാശതീവ്രത ലഭിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ഗ്നു/ലിനക്സ് അധിഷ്ഠിത യൂട്ടിലിറ്റി. കൂടുതൽ വിവരങ്ങൾ: https://github.com/Hummer12007/brightnessctl.

  • പ്രകാശം നിയന്ത്രിക്കാനാവുന്ന ഡിവൈസുകൾ കാണുവാൻ:

brightnessctl --list

  • നിലവിലുള്ള പ്രകാശതീവ്രത അറിയുവാൻ:

brightnessctl get

  • നിശ്ചിത ശതമാനത്തിലേക്ക് പ്രകാശതീവ്രത മാറ്റുവാൻ:

brightnessctl set {{50%}}

  • നിലവിലെ പ്രകാശതീവ്രതയിലേക്കു നിശ്ചിത ശതമാനം കൂട്ടുവാൻ:

brightnessctl set {{+10%}}

  • നിലവിലെ പ്രകാശതീവ്രതയിലേക്കു നിശ്ചിത ശതമാനം കുറയ്ക്കുവാൻ:

brightnessctl set {{10%-}}