tldr/pages.ml/common/git.md

2.0 KiB

git

പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം. commit, add, branch, checkout, push മുതലായ ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഡോക്യുമെന്റേഷൻ ഉണ്ട്, tldr git {{ഉപകമാൻഡ്}} വഴി അവ കാണാൻ കഴിയും. കൂടുതൽ വിവരങ്ങൾ: https://git-scm.com/.

  • നിങ്ങൾ ഉപയോഗിക്കുന്ന ഗിറ്റിന്റെ പതിപ്പ് പരിശോധിക്കാൻ:

git --version

  • സഹായ നിർദേശങ്ങൾ കാണുവാൻ:

git --help

  • clone, add, push, log പോലുള്ള ഉപകമാൻഡുകളുടെ സഹായ നിർദേശങ്ങൾ കാണുവാൻ:

git help {{ഉപകമാൻഡ്}}

  • ഗിറ്റ് ഉപകമാന്റുകൾ എക്സിക്യൂട്ട് ചെയ്യുവാൻ:

git {{ഉപകമാൻഡ്}}

  • ഒരു ഇഷ്‌ടാനുസൃത ശേഖരണത്തിന്റെ/റിപ്പോസിറ്ററിയുടെ റൂട്ട് പാതയിൽ ഒരു Git സബ്‌കമാൻഡ് എക്‌സിക്യൂട്ട് ചെയ്യാൻ:

git -C {{ശേഖരണത്തിലേക്കുള്ള/പാത}} {{ഉപകമാൻഡ്}}

  • ഒരു കോൺഫിഗറേഷൻ സെറ്റ് ഉപയോഗിച്ച് Git ഉപകമാൻഡ് എക്സിക്യൂട്ട് ചെയ്യാൻ:

git -c '{{കോൺഫിഗ്.പേര്}}={{മൂല്യം}}' {{ഉപകമാൻഡ്}}